ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലുള്ളത് ഗൗരവതരമായ ആരോപണം; കെ സുരേന്ദ്രൻ

ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലുള്ളത് ഗൗരവതരമായ ആരോപണങ്ങളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷാജ് കിരൺ പറഞ്ഞത് അപകീർത്തികരമായ കാര്യമെങ്കിൽ ഉടൻ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണം. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണ്. ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.
Read Also: ‘സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു’ : കോടിയേരി ബാലകൃഷ്ണൻ
ഇടനിലക്കാരനായ മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യണം. കേന്ദ്ര ഏജന്‍സികളെ വിശ്വാസമില്ലെന്നും സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതി നേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിവാദത്തില്‍ ക്ലീഷേ വാചകങ്ങള്‍ പറയാതെ കൃത്യമായി സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായി മറുപടി പറയണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ പൊലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ എന്നും സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയാണോ പൊലീസ് ഈ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: BJP has no role in Swapna Suresh’s revelations, Says K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here