പാക് അവതാരകൻ മരിച്ചനിലയിൽ

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോകാൻ തയാറായില്ല. വ്യാഴാഴ്ച രാവിലെ ലിയാഖത്തിന്റെ മുറിയിൽ നിന്ന് ഒരു നിലവിളി കേട്ടതായി അദ്ദേഹത്തിന്റെ ജീവനക്കാരൻ ജാവേദ് പറഞ്ഞുവെന്ന് പാക് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹുസൈനിൽ നിന്ന് മുറിയിലേക്കെത്തിയ വീട്ടിലെ ജോലിക്കാർ മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Read Also: ബാബർ അസമിന് തുടർച്ചയായ മൂന്നാം സെഞ്ചുറി; പാകിസ്താന് ആവേശജയം
ആമിർ ലിയാഖത്ത് 2002 -ലാണ് ആദ്യമായി അസംബ്ലിയിൽ എത്തുന്നത്. അന്ന് എംക്യുഎം പാർട്ടിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹം, 2004 -ൽ ഷൗക്കത് അസീസ് മന്ത്രിസഭയിൽ മതകാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Story Highlights: Pak presenter found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here