രാജ്‌കുമാർ ഇന്നു മുതൽ കൊച്ചി എ.സി.പി : തനിക്കും സേനക്കും അഭിമാനമെന്ന് കൊല്ലം എസ് പി

വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി രാജ്‌കുമാറിനെ എറണാകുളം എസിപി ആയി നിയമിച്ചു. മികവുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് പേര് കേട്ട രാജ്‌കുമാറിനെ പതിവിന് വിരുദ്ധമായി അഭിനന്ദന സർട്ടിഫിക്കറ്റ് വരെ നൽകിയാണ് കൊല്ലം ജില്ല പൊലീസ് മേധാവി യാത്രയാക്കിയത്. (rajkumar joined as kochi acp)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
ക്രമസമാധാനം പൊതുവെ വെല്ലുവിളിയായ പ്രദേശം ആയിരുന്നിട്ട് കൂടി ആക്ഷേപം ഒന്നും കേൾപ്പിക്കാതെയും സ്തുത്യർഹമായ രീതിയിൽ കാലാവധി പൂർത്തിയാക്കിയതിൽ പ്രത്യേക അഭിനന്ദനങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത് രാജ്‌കുമാർ ഇന്ന് ചുമതല ഏൽക്കും.
പ്രവർത്തനമികവിനുള്ള സർക്കാർ അംഗീകാരം ആയാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Story Highlights: rajkumar joined as kochi acp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here