Advertisement

വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി

April 2, 2025
Google News 2 minutes Read
vismaya case

സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്.

ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്.

Read Also: ഉത്തരക്കടലാസ് നഷ്ടമായ സംഭവം, അട്ടിമറി ഉണ്ടായിട്ടില്ല; 71 വിദ്യാർഥികളെയും ഓൺലൈനായി പഠിപ്പിക്കാൻ തയ്യാർ, അധ്യാപകൻ

പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നിരുന്നില്ല. പ്രതി കിരൺ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു.

2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

Story Highlights : Supreme Court issues notice on Vismaya case convict’s plea to quash conviction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here