‘കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്’; പരിഹാസവുമായി ജോയ് മാത്യു

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ശക്തമായ പശ്ചാത്തലത്തിൽ കറുത്ത മാസ്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്‍ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് പറഞ്ഞിട്ടുണ്ടെങ്കില്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പെന്നാണ് ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം.
കുറുപ്പിന്റെ പൂർണരൂപം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ് – അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ് കറുപ്പ് എനിക്കത്രമേൽ ഇഷ്ടം. അത് ധരിക്കാനോ തരിമ്പും പേടിയുമില്ല. കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ്. പൊലീസുകാരെക്കൊണ്ട് “ക്ഷ” വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്.
Story Highlights: ‘Black is now the intoxicant of communism’: Joy Mathew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here