‘നിന്ദ്യം, നീചം’; സ്വപ്നയുടെ അഭിഭാഷകന് എതിരായി കേസെടുത്തിനെതിരെ കെ.സുരേന്ദ്രൻ

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാര നടപടിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം ( surendran against krishnaraj case ).
Read Also: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്
സ്വപ്ന സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്. അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഡ്വ.കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണ്. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്. അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല.
Story Highlights: ‘Disgraceful, vile’; K. Surendran against the case filed against Swapna lawyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here