Advertisement

എട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഹരിയാനയില്‍ വീണ്ടും വോട്ടെണ്ണല്‍; ബിജെപിക്ക് ജയം

June 11, 2022
Google News 2 minutes Read

16 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി വിജയത്തിലേക്ക്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും ഹരിയാനയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. (Rajya Sabha Election BJP Wins haryana)

ഹരിയാനയില്‍ അര്‍ധരാത്രിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഒടുവില്‍ പരിസമാപ്തിയിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ ഹൃദയം തകര്‍ക്കുന്ന ഫലങ്ങളാണ് പുറത്തെത്തുന്നത്. അജയ് മാക്കന്‍ ജയിച്ചെന്ന് ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ഇതേ ട്വീറ്റ് കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടി വന്നു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ബിജെപി പിന്തുണയുള്ള മാധ്യമ മുതലാളി കാര്‍ത്തികേയ ശര്‍മ വിജയിയായി. ബിജെപിയുടെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ഹരിയാനയില്‍ വിജയം നേടി.

രാജസ്ഥാനില്‍ ഒരു സീറ്റ് ബി ജെ പിക്ക് ലഭിച്ചു. മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിംഗ് സുര്‍ ജേവാല, പ്രമോദ് തിവാരി എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.

കര്‍ണാടകയില്‍ നിന്ന് നിര്‍മ്മലാ സീതാരാമനും , കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറന്‍ഷ്യല്‍ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിര്‍മ്മലാ സീതാരാമന്‍, നടന്‍ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസില്‍ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിര്‍മല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു.

Story Highlights: Rajya Sabha Election BJP Wins haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here