Advertisement

ബോക്സോഫീസിൽ കൂപ്പുകുത്തി ‘സാമ്രാട്ട് പൃഥ്വിരാജ്’; 10ആം തീയതിയിലെ ആകെ കളക്ഷൻ 1.7 കോടി രൂപ

June 11, 2022
2 minutes Read
Prithviraj box office Akshay

ബോക്സോഫീസിൽ കൂപ്പുകുത്തി അക്ഷയ് കുമാർ നായകനായ ‘സാമ്രാട്ട് പൃഥ്വിരാജ്’. ജൂൺ മൂന്നിന് റിലീസായ ചിത്രം ഇതുവരെ ആകെ നേടിയത് 56.75 കോടി രൂപ മാത്രമാണ്. ജൂൺ 10ന് വെറും 1.70 കോടി രൂപയാണ് ചിത്രം തീയറ്ററുകളിൽ നിന്ന് നേടിയത്. ആദ്യ ദിനം 10.70 കോടി രൂപ നേടിയ ചിത്രത്തിൻ്റെ കളക്ഷൻ പിന്നീട് ക്രമാനുഗതമായി കുറയുകയായിരുന്നു. (Prithviraj box office Akshay)

ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം രജപുത് ഭരണാധികാരി പൃഥ്വിരാജ് ചൗഹാൻ്റെ ജീവിതമാണ് പറയുന്നത്. വെള്ളിയാഴ്ച 10.70 കോടി, ശനിയാഴ്ച 12.60 കോടി, ഞായറാഴ്ച 16.10 കോടി, തിങ്കളാഴ്ച 5 കോടി, ചൊവ്വാഴ്ച 4.25 കോടി, ബുധനാഴ്ച 3.60 കോടി, വ്യാഴാഴ്ച 2.80 കോടി എന്നിങ്ങനെയാണ് ജൂൺ മൂന്ന് മുതൽ 9 വരെയുള്ള ദിവസങ്ങളിലെ കളക്ഷൻ.

Read Also: ബോക്സോഫീസ് ബോംബ് ആയി അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’; നഷ്ടം 100 കോടിയിലധികമെന്ന് റിപ്പോർട്ട്

ഏകദേശം 300 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് റിപ്പോർട്ടുകളുണ്ട്.

മാനുഷി ഛില്ലർ, സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമാണം.

അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസായ ‘വിക്രം’, ‘മേജർ’ എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപം കളക്റ്റ് ചെയ്തിട്ടുണ്ട്. മേജർ നേടിയത് 40 കോടി രൂപയോളമാണ്.

Story Highlights: Samrat Prithviraj box office Akshay Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top