നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയ്ക്ക് സഹായവുമായി സോനു സൂദ്; ശസ്ത്രക്രിയ വിജയകരം

നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു.
ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് നടന്‍ സഹായിച്ചത്. കുട്ടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ നടന്‍ സഹായവുമായി രംഗത്ത് വരികയായിരുന്നു. അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയാറെടുക്കുകയാണ്- സോനു സൂദ് കുറിച്ചു.
Read Also: ആശുപത്രിയുടെ പരസ്യം; സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് സോനു സൂദ്. മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഒട്ടേറയാളുകൾക്ക് ചികിത്സാസഹായവും നൽകിയിരുന്നു.
Story Highlights: Sonu Sood helps Bihar girl who was born with four legs and four arms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here