Advertisement

ചിത്തോറിൽ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി; പ്രചാരണത്തിലെ വാസ്തവം എന്താണ് ? [24 FACT CHECK]

June 11, 2022
2 minutes Read

രാജസ്ഥാനിലെ ചിത്തോറിൽ മുഗൾ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രം മുസ്ലീം പള്ളിയാക്കിയെന്ന അവകാശവാദവുമായി ട്വിറ്ററിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അതിമനോഹരമായ ചുമരുകൾ, അതിന് അഭംഗിയായി മിനാരം. ചിത്തോറിലെ പുരാതന ക്ഷേത്രമാണിത്, മുഗളന്മാരിത് പള്ളിയാക്കിമാറ്റുകയായിരുന്നുവെന്ന അടിക്കുറിപ്പുകളോടെയാണ് പ്രചാരണം.

പ്രചാരണം വാസ്തവവിരുദ്ധമാണ്. തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ച ചിത്രം ഹിന്ദു ക്ഷേത്രത്തിന്റേതല്ല. ചിത്തോറിലെ ജൈനക്ഷേത്രമായ ശൃംഗാർ ചൗരിയുടെ ചിത്രമാണിതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതേ ചിത്രം അലാമി എന്ന ഫോട്ടോ വെബ്‌സൈറ്റിൽനിന്നു ലഭിച്ചു. 2009 ഫെബ്രുവരി 25-നാണ് ചിത്രമെടുത്തതെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ഐഎഎസിൽ റാങ്ക് വാങ്ങിയശേഷം അച്ഛനെ റിക്ഷയിലിരുത്തി വലിക്കുന്ന മകൾ; ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണ് ? [24 FACT CHECK]

ക്ഷേത്രനിർമ്മിതിയുടെ പിറകുവശത്തെ ചിത്രമാണ് ഇതിൽ കാണുന്നത്. സമാനമായ ചിത്രമാണ് ക്ഷേത്രം പള്ളിയാക്കി എന്ന പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നും വ്യക്തമായി. 2020, 2021 വർഷങ്ങളിലും ഇതേ ചിത്രം സമാനമായ അവകാശവാദങ്ങളോടെ പ്രചരിച്ചിട്ടുണ്ട് എന്നും അന്വേഷണത്തിൽ മനസിലായി.

Story Highlights: Temple in Chittoor was not converted into a mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top