Advertisement

ഇടഞ്ഞ് റഷ്യ; യുഎന്‍ ലോക ടൂറിസം സംഘടനയില്‍ നിന്നും പുറത്തേക്ക്

June 11, 2022
Google News 2 minutes Read

ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. (Ukraine issue russia quits un world tourism organization)

മാഡ്രിഡ് ആസ്ഥാനമായുള്ള ഈ സംഘടനില്‍ നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ സ്ഥിരീകരിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം സംഘടനയുടെ മൂല്യങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യുഎന്‍ ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെന്‍ഡ് ചെയ്തത്.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

റഷ്യയുടെ അധിനിവേശവും അതേത്തുടര്‍ന്നുള്ള സംഘര്‍ഷവും മൂന്ന് മാസത്തോളമായി തുടരുകയാണ്. ഇനി ഒരു വര്‍ഷം കൂടി റഷ്യ യുദ്ധം നീട്ടിക്കൊണ്ട് പോകാനും മടിക്കില്ലെന്നാണ് യുക്രൈന്‍ മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സി പ്രസ്താവിച്ചിരിക്കുന്നത്.

ഇതിനിടെ റഷ്യന്‍ സൈന്യവും ചെറുത്തുനില്‍ക്കുന്ന യുക്രൈനും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സീവെറോഡൊണറ്റ്‌സ്‌ക് നഗരത്തില്‍ 10,000 ഓളം സിവിലിയന്മാര്‍ പുറത്തുകടക്കാനാവത്തവിധം കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്. ഇവരെ ഒഴിപ്പിക്കല്‍ അസാധ്യമായ അവസ്ഥയിലാണെന്ന് മേയര്‍ ഒലക്‌സാണ്ടര്‍ സ്ട്രയൂക് പറഞ്ഞു.

Story Highlights: Ukraine issue russia quits un world tourism organization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here