Advertisement

തനിക്ക് റംസി ഹണ്ട് സിൻഡ്രോം ആണെന്ന് ജസ്റ്റിൻ ബീബർ; എന്താണ് ആ രോഗാവസ്ഥ?

June 11, 2022
1 minute Read

ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ തനിക്ക് റംസി ഹണ്ട് സിന്‍ഡ്രം ആണെന്ന് വെളിപ്പെടുത്തിയത്. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയെന്നും വലത്തെ കണ്ണ് ചിമ്മുകയോ അനക്കുവാന്‍ സാധിക്കുകയോ ചെയ്യാന്‍ പറ്റുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

എന്താണ് റംസി ഹണ്ട് സിൻഡ്രോം?

വളരെ വിരളമായി കാണപ്പെടുന്ന, പ്രധാനമായും ഞരമ്പുകളുടെ സംവിധാനത്തെ ബാധിക്കുന്ന ഒരു അസുഖമാണ് റംസി ഹണ്ട് സിഡ്രം. ഇത് മുഖത്ത് ഞരമ്പുകളെ ബധിക്കുകയും ഒരുവശത്തെ ചലനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആദ്യം ബാധിക്കുന്നത് ചെവിയിലോ അല്ലെങ്കില്‍ വായയിലോ ആണ്.

വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് ബാധ ഉണ്ടാകുന്നതുമൂലമാണ് ഈ അസുഖം പ്രധാനമായും ഉണ്ടാകുന്നത്. സാധാരണ ചിക്കന്‍പോക്‌സ് വരുത്തുന്ന അതേ വൈറസ് തന്നെയാണിത്. ഇത് ചെവിക്കകത്തുള്ള ഞരമ്പുകളെ ബാധിക്കുകയും പിന്നീട് മുഖത്തെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തേയും ഇത് ബാധിക്കുന്നു. ഈ വൈറസ് ബാധ ഉണ്ടാകുമ്പോള്‍ മുഖത്ത് അസ്വസ്ഥതയും അതുപോലെ ഞരമ്പുകളില്‍ വീക്കവും സംഭവിക്കുന്നു.

1907ല്‍ ജെയിംസ് റംസി ഹണ്ട് എന്ന ഫിസീഷനാണ് ഈ അസുഖത്തെക്കുറിച്ച് ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ അസുഖത്തിന് റംസി ഹണ്ട് സിഡ്രം എന്ന പേരും ലഭിച്ചത്. ഈ അസുഖത്തിനെ ഹെര്‍പ്‌സ് സോസ്റ്റര്‍ ഒപ്റ്റിക്കസ് എന്നും വിളിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍ എന്തെല്ലാം?

സാധാരണയായി ചെറുപ്പക്കാരിലാണ് ഈ അസുഖം കണ്ടുവരുന്നത്. വളരെ ചുരുക്കം ചില സാഹചര്യങ്ങളില്‍ മാത്രമാണ് കുട്ടികളിലും ഇത് കണ്ടുവരുന്നത്.

ചെവിയില്‍ നല്ല വേദന അനുഭവപ്പെടുന്നത് ഈ അസുഖത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

ചെവിക്കല്ല്, ചെവികനാല്‍, ചെവിയുടെ കീഴ്ഭാഗം, നാവ്, വായയുടെ മുകള്‍ഭാഗം എന്നിവിടങ്ങളിലെല്ലാം നല്ല വേദനയുള്ള തടിപ്പുകള്‍ കാണാം. ഈ വൈറസ് ബാധിച്ചതിന്റെ പാര്‍ശ്യഫലമായാണ് ഇത് രൂപപ്പെടുന്നത്.

ഒരുവശത്തെ ചെവിയ്ക്ക് കേള്‍വി കുറവുണ്ടാകുന്നു.

ശബ്ദങ്ങള്‍ താങ്ങുവാനുള്ള ശേഷി കുറയുന്നു.

മുഖത്തിന്റെ ഒരു വശം തളരുന്നതോടെ ആഭാഗത്തെ കണ്ണുകള്‍ അടയ്ക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ഭക്ഷണം കഴിക്കുവാനും മുഖത്ത് ഭാവങ്ങള്‍ വരുവാനും ചലനം ഉണ്ടാക്കുവാനുമെല്ലാം ബുദ്ധിമുട്ടായിരിക്കും.

ചിലരില്‍ ഛര്‍ദ്ദിയും രുചി നഷ്ടമാവുകയും കണ്ണുകള്‍ വരണ്ടുപോകുന്നതുമായും കാണാം.

ആരെയെല്ലാം ബാധിക്കും ?

ഒരുലക്ഷം ആളുകളെ എടുത്താല്‍ അതില്‍ അഞ്ച് പേര്‍ക്കെങ്കിലും ഈ റംസി ഹണ്ട് സിന്‍ഡ്രം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും ഇത്തരത്തില്‍ അസുഖം ബാധിക്കുന്നവരേയും കണ്ടെത്തുന്നുണ്ട്. ഈ അസുഖം പ്രധാനമായും കണ്ടുവരുന്നത് മുന്‍പ് ചിക്കന്‍പോക്‌സ് വന്നവരിലാണ്. കൂടാതെ ചെറുപ്പക്കാരിലും അതുപോലെ 60 വയസിന് മുകളിലുള്ളവരിലും ഈ അസുഖം വരുവാനുള്ള സാധ്യതയും കൂടുതലാണ്.

Story Highlights: What is Ramsay Hunt syndrome Rare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top