Advertisement

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

June 11, 2022
2 minutes Read

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്‍. സംസ്‌കാരം നാളെ നടക്കും. (writer vimala menon passed away)

21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ഹോമിന്റെ സെക്രട്ടറിയായിരുന്നു. ജവഹര്‍ ബാലഭവന്‍, തിരുവനന്തപുരം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് മുതലായവ വിമലാ മേനോന്റെ പ്രശസ്ത കൃതികളാണ്.

Story Highlights: writer vimala menon passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top