കറുത്ത മാസ്കിന് പകരം മഞ്ഞ; വിലക്ക് ഇന്നും തുടരുന്നു; തവനൂരില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍

കറുത്ത മാസ്ക്കിന് ഇന്നും വിലക്ക്. മലപ്പുറം തവനൂരില്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ കറുത്ത മാസ്ക് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. കറുത്ത മാസ്ക് നീക്കാന്‍ ആവശ്യപ്പെടുകയും പകരം ഇവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കുകയുമായിരുന്നു. (ban for black mask tight security for cm pinarayi vijayan in thavanoor)
കാരണമൊന്നും പറയാതെ കറുത്ത മാസ്ക് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജയില്‍ സന്ദര്‍ശിക്കാനെത്തിയ ചിലര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കറുത്ത മാസ്ക് മാറ്റാനാവശ്യപ്പെടുന്ന ദൃശ്യങ്ങളടക്കം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെ വിലക്കാനുള്ള നീക്കവും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായി.
Read Also: കെ ടി ജലീലിന്റെ പരാതി; നിയമോപദേശം തേടി സ്വപ്ന സുരേഷ്
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. പൊതുജനങ്ങള്‍ ബദല്‍ റോഡ് ഉപയോഗിക്കാന്‍ നിര്‍ദേശം. അതേസമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം.
Story Highlights: ban for black mask tight security for cm pinarayi vijayan in thavanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here