Advertisement

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടി20-യിലും ഇന്ത്യക്ക് വീണ്ടും തോല്‍വി

June 12, 2022
Google News 3 minutes Read
IND vs SA 2nd T20

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20-യിലും ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍മറികടക്കുകയായിരുന്നു. പത്ത് ബോളും നാല് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാം ടി20-യിലും ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഇന്ത്യന്‍ ബൗളര്‍മാരുടെമേല്‍ ആധിപത്യമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ വാന്‍ ഡേര്‍ ഡസ്സനും മില്ലറുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഹെന്റിച്ച ക്ലാസ്സെന്‍(81) ആണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തിലും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളുടെ പരമ്പര 2-0ന് മുന്നിലായി. ഇതോടെ ക്യാപ്റ്റനായി രണ്ടാം മത്സരത്തിലും റിഷഭ് പന്ത് തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി ( IND vs SA 2nd T20 ).

ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സ് പുറത്തെടുത്ത തെംബ ബാവുമ(35) നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസ്സെനുമൊത്ത് സ്‌കോര്‍ 93-ല്‍ എത്തിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ദക്ഷിണാഫ്രിക്കയെ കൂറ്റനടികളിലൂടെ ഹെന്റിച്ച് ക്ലാസ്സെന്‍ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തില്‍ ഉപയോഗപ്പെടുത്താതിരുന്ന ചാഹലായിരുന്നു നിര്‍ണായകമായ ഈ കൂട്ടുകെട്ട് പൊളിച്ചത്. ബാവുമയെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Story Highlights: India lost again in the second T20I against South Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here