Advertisement

‘സത്യം പുറത്തുവരണമെങ്കില്‍ എച്ച്ആര്‍ഡിഎസിലെ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പരിശോധിക്കണം’; ഇബ്രാഹിം ട്വന്റിഫോറിനോട്

June 12, 2022
Google News 4 minutes Read

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാ കേസില്‍ നോട്ടീസ് ലഭിച്ചാലുടന്‍ അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകുമെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം ട്വന്റിഫോറിനോട്. അന്വേഷണ സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരവും നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. തങ്ങള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും നല്‍കാന്‍ കഴിയുന്ന എല്ലാ വിവരവും കൈമാറുമെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. (must check hrds employees phones too said ibrahim swapna suresh case)

തങ്ങളുടെ നിരപരാധിത്വം തെളിയുന്നതിനായി കൃത്യമായി അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. വിഡിയോ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിഡിയോ പുറത്തെത്തുമ്പോള്‍ നിരപരാധിത്വം തെളിയുമെന്നും ഇബ്രാഹിം പറഞ്ഞു. ആവശ്യമെങ്കില്‍ തന്റേയും ഷാജ് കിരണിന്റേയും ഫോണുകള്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാം. എച്ച്ആര്‍ഡിഎസിലെ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ കൂടി പരിശോധിച്ചാലേ സത്യാവസ്ഥ പുറത്തുവരൂ എന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

Read Also: കറുത്ത മാസ്‌കിന് പകരം മഞ്ഞ; വിലക്ക് ഇന്നും തുടരുന്നു; തവനൂരില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍

ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പന്ത്രണ്ടംഗ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചോരാനിരിക്കുകയാണ്. വിവിധ ജില്ലകളിലുള്ള അംഗങ്ങള്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി കൂടിക്കാഴ്ച്ച നടത്തും. കേസില്‍ സാക്ഷിയാക്കിയ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നാളെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ അപേക്ഷയും സമര്‍പ്പിക്കും.

ഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കും മുമ്പ് പരമാവധി തെളിവ് ശേഖരണമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. പി.എസ് സരിത്, ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവരെ പ്രതി ചേര്‍ക്കുന്നതിലും സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം ആരംഭിക്കും.

Story Highlights: must check hrds employees phones too said ibrahim swapna suresh case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here