പാലക്കാട് പൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധന്‍ കിണറ്റില്‍ കുടുങ്ങി

പാലക്കാട് പറളിയില്‍ കിണറ്റില്‍ വീണ വളര്‍ത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധനും കിണറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തിയാണ് വൃദ്ധനെയും പൂച്ചയെയും ഒരുമിച്ച് രക്ഷപെടുത്തിയത്.(old man tried to save cat and trapped in well)
വീട്ടിലെ എല്ലാവരുടെയും ഓമനയായ വളര്‍ത്തുപൂച്ച കിണറ്റില്‍ വീണപ്പോള്‍ പറളിയിലെ കുമാരന്‍ എന്ന ഗൃഹനാഥനാണ് മറ്റൊന്നും ചിന്തിക്കാതെ എടുത്തുചാടിയത്. വെള്ളത്തില്‍നിന്ന് പുറത്തെടുത്ത പൂച്ചയെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും കുമാരന് മുകളിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പൂച്ചയ്ക്കും കുമാരനും പരുക്കുകളില്ല.
Read Also: മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം; കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി
Story Highlights: old man tried to save cat and trapped in well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here