ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു; 15 ശതമാനം ഇളവ്

ഒമാനില്‍ വൈദ്യുതി നിരക്കിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. മെയ് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള ബില്ലുകൾക്ക് ഇത് ബാധകമാകുമെന്ന് മസ്‌കറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു.
എല്ലാ സ്ലാബുകളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടില്‍ (രണ്ട് അക്കൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം
അതേസമയം മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും വെബ്‍സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്സാപ്പിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ തങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Oman announces electricity tariff reduction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here