കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; ഇന്ദിരാ ഭവന് മുന്നിലെ കാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കെപിസിസി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്. (attack against kpcc office indira bhavan thiruvananthapuram )
പത്തനംതിട്ട അടൂരിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐ- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പിന്നാലെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടാത്. ഓഫിസിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്തുവെന്ന് അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Story Highlights: attack against kpcc office indira bhavan thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here