രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നു; 24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിൽ
June 13, 2022
3 minutes Read

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍. 24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ് ( covid spreads in the country ).
കേരളത്തിലെ 7 ജില്ലകളിലും മിസോറമിലെ 5 ജില്ലകളിലും ഉൾപ്പടെ ആകെ 17 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി. രാജ്യത്തിതുവരെ നൽകിയ ആകെ കൊവിഡ് വാക്സിനുകളുടെ എണ്ണം 195.07 കോടി (1,95,07,08,541) കടന്നു.
Story Highlights: covid spreads in the country; In 24 districts the positivity rate is above five per cent
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement