സഹോദരിയുടെ ചിതയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

സഹോദരിയുടെ മരണത്തിൽ മനംനൊന്ത യുവാവ് ജീവനൊടുക്കി. സഹോദരിയുടെ ചിതയിലേക്ക് ചാടിയ 21 കാരൻ ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
മജ്‌ഗവാൻ ഗ്രാമത്തിലെ കിണറ്റിൽ തെന്നിവീണ് ജ്യോതി ദാഗ മരണപ്പെട്ടിരുന്നു. അന്നേദിവസം അന്ത്യകർമങ്ങളും നടത്തി. ചിത തെളിച്ച ശേഷം ബന്ധുക്കൾ വീടുകളിലേക്ക് മടങ്ങിയെങ്കിലും, പെൺകുട്ടിയുടെ കസിൻ കരൺ ശ്മശാനത്തിലേക്ക് മടങ്ങിയെത്തി.
സഹോദരിയുടെ ചിതയിൽ വണങ്ങിയ കിരൺ അതിലേക്ക് എടുത്തു ചാടി. ആളുകൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്രാമവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയും വീട്ടുകാർ ശ്മശാനത്തിൽ എത്തുകയും ചെയ്തു. കിരണേ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഞായറാഴ്ച രാവിലെ കരൺ ഡാങ്കിയുടെ അന്ത്യകർമങ്ങൾ ജ്യോതിയുടെ ചിതയ്ക്ക് സമീപം നടത്തി. അതേസമയം രണ്ട് കേസുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Distressed By Cousin’s Death, Man Jumps Into Her Funeral Pyre In Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here