Advertisement

ജയരാജനും പൊലീസും പ്രതിഷേധിച്ചവരെ മര്‍ദിച്ചു, മുഖത്ത് ചോരപ്പാടുണ്ട്: കെ സുധാകരന്‍

June 13, 2022
Google News 3 minutes Read

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പൊലീസും മര്‍ദിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖത്ത് ചോരപ്പാടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. കെപിസിസി ഓഫിസിന് നേരെ ഉള്‍പ്പെടെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നാളെ കരിദിനമായി ആചരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ( k sudhakaran on youth congress protest flight against pinarayi vijayan)

കോണ്‍ഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എന്തിനാണ് നേരിട്ടതെന്ന് കെ സുധാകരന്‍ ചോദിച്ചു. ഇതിന് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ മുദ്രാവാക്യം വിളിച്ചാല്‍ മുഖ്യമന്ത്രി അപായപ്പെടുത്തുമോയെന്നും ചോദിച്ചു. പ്രതിഷേധം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായ തുറന്നാല്‍ ഇ പി ജയരാജന്‍ കളവാണ് പറയുന്നത്. പ്രവര്‍ത്തകര്‍ മദ്യപിച്ചിലെന്ന് കണ്ടാല്‍ മാപ്പുപറയുമോയെന്നും കെ സുധാകരന്‍ ചോദിച്ചു.

Read Also: വിമാനത്തിലെ പ്രതിഷേധം: അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെതിരെ വകുപ്പുതല അന്വേഷണം

യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ഇ പി ജയരാജന്റെ വാദം തള്ളി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു . മദ്യപിച്ചല്ല തങ്ങള്‍ വിമാനത്തില്‍ കയറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ജിന്‍ മജീദ്. മുഖ്യമന്ത്രിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇ പി ജയരാജന്‍ തങ്ങളെ മര്‍ദിച്ചെന്നും ഫര്‍ജിന്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

Story Highlights: k sudhakaran on youth congress protest flight against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here