മധ്യപ്രദേശിൽ ഉറങ്ങിക്കിടന്ന കർഷകനെ വണ്ടികയറ്റി കൊന്നു

മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ഉറങ്ങിക്കിടന്ന കർഷകനെ വണ്ടികയറ്റി കൊലപ്പെടുത്തി. അലോട്ട് തഹസിൽ മല്യ ഗ്രാമത്തിൽ നിന്നുള്ള ദിനേഷ് മാളവ്യ(32) ആണ് മരിച്ചത്. മന്ദ്‌സൗർ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റിൽ പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഗ്രാമത്തിൽ നിന്നുള്ള വെളുത്തുള്ളി ഉൽപന്നങ്ങളുമായി എത്തിയതായിരുന്നു.
നിലത്ത് ഉറങ്ങുകയായിരുന്ന കർഷകന്റെ മേൽ സാധനങ്ങളുമായി എത്തിയ പിക്കപ്പ് വാൻ കയറി ഇറങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തി വാഹനത്തെയും ഡ്രൈവറെയും പിടികൂടി. പൊലീസിൽ വിവരം അറിയിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.
കർഷകനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവർ ശുഭം ഡാംഗിനെ(20) പൊലീസ് പിന്നീട് പിടികൂടി. അശ്രദ്ധമായി വാഹനം ഓടിച്ചതാടാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Madhya Pradesh Driver Runs Over Sleeping Farmer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here