വിമാനത്തില്‍ നടന്നത് മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയത് അക്രമ സമരത്തിലെ ചാവേറുകളെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വിമാനത്തില്‍ നടന്നതെന്ന് എം വി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവം യുഡിഎഫ് കെപിസിസി നേതൃത്വമാണ് ആസൂത്രണം ചെയ്തതെന്ന് ജയരാജന്‍ ആരോപിക്കുന്നു. കെ സുധാകരന് ഇതില്‍ നേതൃപരമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (mv jayarajan on youth congress protest against pinarayi vijayan in flight)
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
Read Also: കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; ഇന്ദിരാ ഭവന് മുന്നിലെ കാര്‍ തല്ലിത്തകര്‍ത്തു
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ട്വന്റിഫോറിനോട് ഇ പി ജയരാജന്‍ വിവരിച്ചു. വിമാനത്തില്‍വച്ച് പ്രവര്‍ത്തകര്‍ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താന്‍ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാര്‍ഗമെന്നും ഇപി ജയരാജന്‍ ചോദിച്ചു.
Story Highlights: mv jayarajan on youth congress protest against pinarayi vijayan in flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here