ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ

ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. ബംഗളൂരുവിലെ റേവ് പാർട്ടിയിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് താരം അറസ്റ്റിലായത്. ( sidhanth kapoor arrested )
സിദ്ധാന്ത് കപൂർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ത പരിശോധനയിൽ ആറ് പേരുടേയും സാമ്പിൾ പോസിറ്റീവായി. ഉൽസൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ സിദ്ധാന്ത് കപൂർ ഉള്ളതെന്ന് ബംഗളൂരു സിറ്റി ഈസ്റ്റ് ഡിവിഷൻ ഡിസിപി ഡോ.ഭീമാശങ്കർ എസ് പറഞ്ഞു.
Karnataka | Actor Shraddha Kapoor's brother Siddhanth Kapoor detained during police raid at a rave party in a Bengaluru hotel, last night. He is among the 6 people allegedly found to have consumed drugs: Bengaluru Police pic.twitter.com/UuHZKMzUH0
— ANI (@ANI) June 13, 2022
ഭാഗം ഭാഗ്, ചുപ് ചുപ് കെ, ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സിദ്ധാന്ത് ജസ്ബാ, ഹസീൻ പാർകർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. നടി ശ്രദ്ധാ കപൂറിന്റെ സഹോദരൻ കൂടിയാണ് സിദ്ധാന്ത്.
Story Highlights: sidhanth kapoor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here