ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കും

അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദർശിക്കും. ജൂലൈ 15,16 തീയതികളിലാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുക. സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുന്നത്.
സൗദി സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. മേഖലയിലും ലോകമെമ്പാടുമുള്ള വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
Read Also: യുഎസ് പ്രസിഡൻ്റിൻ്റെ സുരക്ഷയിൽ വീഴ്ച
സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം സല്‍മാന്‍ രാജാവ് വിളിച്ചു ചേര്‍ക്കുന്ന സംയുക്ത ഉച്ചകോടിയില്‍ ജോ ബൈഡൻ പങ്കെടുക്കും. ജിസിസി നേതാക്കള്‍, ജോര്‍ദാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
Story Highlights: Joe Biden to visit Saudi Arabia, interact with Crown Prince
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here