Advertisement

രാഷ്ട്രീയ പ്രതിരോധത്തിന് എൽഡിഎഫ്; മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ

June 14, 2022
2 minutes Read

സ്വർണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണം, രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി എൽഡിഎഫ്. ഈ മാസം 21 മുതൽ ജില്ലകളിൽ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.(ldf will explain gold smuggling controversy)

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

എൽഡിഎഫ് യോഗത്തിൽ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. താൻ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ യോഗത്തിൽ പറഞ്ഞു. ഇന്ന് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്. 

വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്‍റെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: ldf will explain gold smuggling controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top