Advertisement

മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടിയില്‍ മാധ്യമ വിലക്ക്

June 14, 2022
Google News 1 minute Read

തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരിപാടി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റിനു പുറത്ത് പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഹാളിന് പുറത്ത് സജ്ജമാക്കിയിരുന്നത്. സമീപറോഡിലും പൊലീസ് ബാരിക്കേഡ് കെട്ടി ഗതാഗതം തടഞ്ഞിരുന്നു. നവകേരള ശില്‍പശാലയില്‍ പങ്കെടുക്കുന്നവരെ വാഹനങ്ങള്‍ മാത്രമേ അക്കാദമിക്ക് ഉള്ളിലേക്ക് കടത്തിവിടൂ എന്നും പൊലീസ് അറിയിച്ചു.

Story Highlights: media ban on pinarayi vijayan’s program in tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here