Advertisement

പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറു ശതമാനം വിജയം; അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

June 15, 2022
3 minutes Read

എസ്എസ്എല്‍സി പരീക്ഷയില്‍ പട്ടികജാതി വര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും മികച്ച വിജയം. പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറു ശതമാനം വിജയമുണ്ടായി. 642 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 627 പേര്‍ വിജയിച്ചു. അഞ്ച് കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. (100 percent success percentage in 16 of the 17 schools of the Scheduled Tribes Department)

പട്ടികജാതി വകുപ്പിന്റെ ഒന്‍പത് സ്‌കൂളുകളില്‍ ഏഴ് സ്‌കൂളിനും നൂറു ശതമാനം വിജയമുണ്ട്. നാല് പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 278 പേര്‍ പരീക്ഷ എഴുതിയതില്‍ 275 പേര്‍ വിജയിച്ചു.

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കുറച്ചുകാലം ഓണ്‍ലൈനായും പിന്നീട് ക്ലാസിലെത്തിയുമാണ് ഈ മിടുക്കര്‍ പഠനം പൂര്‍ത്തിയാക്കി ഉന്നത വിജയം നേടിയത്. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ എംആര്‍എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏറെ മികച്ചതായെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Story Highlights: 100 percent success percentage in 16 of the 17 schools of the Scheduled Tribes Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top