ഒടുവിൽ ഇവിടെയും തോറ്റു; അക്വാമാൻ രണ്ടാം ഭാഗത്ത് നിന്നും ആംബർ ഹേഡിനെ ഒഴിവാക്കിയോ?

മുൻ ഭാര്യ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂല വിധി കോടതി പ്രഖ്യാപിച്ചിരുന്നു. ആഴ്ചകൾ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജോണി ഡെപ്പിനെതിരെ നൽകിയ ഗാർഹിക പീഡനകേസുകളിൽ ഒന്നിൽ ആംബർഹെഡിന് ഡെപ്പ് 2 ദശലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിയ്ക്ക് പിന്നാലെ മറ്റൊരു നഷ്ടം കൂടി ആംബർ ഹേഡിനെ തേടിയെത്തിയെന്നാണ് അഭ്യൂഹങ്ങൾ.
ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നതാണ് പുതിയ വാർത്ത. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബര്‍ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല. കോടതി വിധി വന്നതിന് ശേഷം ആംബറിനെ അക്വാമാൻ 2ൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്പിന്റെ ആരാധകർ ഓൺലൈൻ വഴി ഭീമ ഹർജി സമർപ്പിച്ചിരുന്നു. ചേഞ്ച് ഡോട്ട് ഓആർജി എന്ന വെബ്സൈറ്റ് വഴി രണ്ട് മില്ല്യൻ ആളുകളാണ് ആ ഹർജിയിൽ ഇതുവരെ ഒപ്പുവെച്ചത്.
ചിത്രീകരണം കഴിഞ്ഞെങ്കിലും തിയേറ്ററില്‍ എത്താന്‍ ഒരു വര്‍ഷം സാവകാശം ഉള്ളതിനാല്‍ റീഷൂട്ട് ചെയ്യാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേസ് നടക്കുന്ന വേളയിൽ പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തിൽ നിന്ന് ജോണി ഡെപ്പിനെ ഡിസി ഒഴിവാക്കിയിരുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിൽ നിന്നായിരുന്ന ജോണി ഡെപ്പിനെ ഒഴിവാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി നടി ആംബർ ഹേഡ് രംഗത്തെത്തിയിട്ടുണ്ട്. ‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’ എന്നാണ് നടി ഇതേ കുറിച്ച് പ്രതികരിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here