പശുവിന് സുഖമില്ലെന്ന് പറഞ്ഞ് മൃഗഡോക്ടറെ വിളിച്ച് വരുത്തി; പെൺകുട്ടിയുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു

ബിഹാർ ബാഗുസരായി ജില്ലയിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഡോക്ടർ സത്യം കുമാർ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. ( bihar veterinary doctor kidnapped married forcefully )
പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒരു പെൺകുട്ടിയുമായി നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയായിരുന്നു. ഏറെ വൈകിയും സത്യം കുമാർ വീടെത്താത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിച്ചപ്പോഴാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ സത്യം കുടുംബം അറിയുന്നത്.
തുടർന്ന് കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: ‘കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ല’ : സായ് പല്ലവി
ഇത്തരമൊരു സംഭവം വിചിത്രമാണെന്ന് നമുക്ക് തോന്നുമെങ്കിലും ബിഹാറിൽ ഇത് സാധാരണമാണ്. ഇങ്ങനെയുള്ള വിവാഹങ്ങളെ പകഡ്വാ വിവാഹ് എന്നാണ് പറയപ്പെടുന്നത്. ലാഖിസാരൈ, ജാമുവി, മുംഗർ, പാട്‌ന, ബെഗുസരായ്, നളന്ദ, ഭഗൽപുർ, എന്നീ പ്രദേശങ്ങളിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണ്. പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കുടുംബത്തിലെ പെൺകുട്ടിയുമായി വിവാഹം കഴിപ്പിക്കുന്നതാണ് രീതി.
2018 ൽ ബൊകാരോ സ്റ്റിൽ പ്ലാന്റഇലെ ജൂനിയർ മാനേജരെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
Story Highlights: bihar veterinary doctor kidnapped married forcefully
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here