‘മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി’; സ്വപ്‌നാ സുരേഷ് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്‌നാ സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്‌ന വ്യക്തമാക്കുന്നു. ഷാർജാ രാജകുടുംബാംഗം എതിർത്തതിനെ തുടർന്നാണ് ഡീൽ നടക്കാതിരുന്നതെന്നും സ്വപ്‌ന പറഞ്ഞു.
Read Also: സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്; കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു
ബിരിയാണി പാത്രങ്ങളിലെ സമ്മാനങ്ങളെ പറ്റിയും സത്യവാങ്മൂലത്തിൽ വിവരണമുണ്ട്. ബിരിയാണി പാത്രങ്ങൾ സുരക്ഷിതമായി എത്തുന്നത് വരെ കോൺസുലേറ്റ് ജനറൽ അസ്വസ്തനായിരിന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരോട് എല്ലാം പറഞ്ഞിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കുന്നു. ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലാണ്. ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും എന്നാൽ ഫോൺ എൻഐഎ കസ്റ്റഡിയിലാണെന്നും സ്വപ്‌ന പറഞ്ഞു.
Story Highlights: cm sought help for daughters business says swapna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here