Advertisement

തിരുവല്ലയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്തു; ഗതാഗതം തടസപ്പെട്ടു

June 15, 2022
Google News 1 minute Read

എം സി റോഡിലെ തിരുവല്ല കുരിശുകവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്തു. കുരിശുകവലയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം രാത്രി പത്തരയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു കിടക്കുകയാണ്. തിരുവല്ല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights: Fast passenger smashed in thiruvalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here