ലൈഫ് മിഷന്‍ കേസ്: സരിത്ത് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് പി എസ് സരിത്ത് നാളെ വിജിലന്‍സിന് മുമ്പില്‍ ഹാജരാകില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാനാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് സരിത്ത് മെയില്‍ അയച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ നാളെ ഹാജരാകണമെന്ന് കാട്ടി വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ( Life Mission case: Sarith will not appear for questioning tomorrow)
അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷുമുള്ളത്. പൊലീസ് കേസെടുത്താലും നിയമപരമായി പ്രതിരോധിക്കാനാണ് സ്വപ്‌ന സുരേഷിന്റെ നീക്കം. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കെടി ജലീല്‍ എംഎല്‍എയുടെ ഉള്‍പ്പെടെ പരാതിയില്‍ സ്വപ്‌നക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ നിയമോപദേശം തേടി മുന്നോട്ട് പോകാനാണ് സ്വപ്‌ന സുരേഷിന്റെയും നീക്കം. 164 സ്റ്റേറ്റ്‌മെന്റ് ഭരണകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുമെന്നുറപ്പിക്കുന്ന സ്വപ്‌ന, കോടതി അനുമതി തേടി മതി കൂടുതല്‍ പ്രതികരണം എന്ന നിലപാടിലാണ്.
തുടക്കത്തിലെ മെല്ലപ്പോക്ക് മാറി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുളള സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഇടത് ക്യാമ്പില്‍ നിന്ന് ഉയരുമ്പോള്‍ വിഷയത്തില്‍ ഒരു നിലക്കും പുറകോട്ടില്ലെന്നണ് സ്വപ്‌ന സുരേഷിന്റെ നിലപാട്. ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് കമ്പനിയും പൂര്‍ണ്ണമായ പിന്തുണയാണ് സ്വപ്‌ന സുരേഷിന് നല്‍കുന്നത്.
Story Highlights: Life Mission case: Sarith will not appear for questioning tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here