പണം കൈയിൽ നിൽക്കുന്നില്ലേ ? സേവിംഗ്‌സിന് ഈ വഴി പരീക്ഷിക്കൂ

‘ശമ്പളം വരുന്നതും പോകുന്നതും ഒപ്പം’.. മാസമാദ്യം ശമ്പളം വന്നതിന് ശേഷം ഉയർന്ന് കേൾക്കുന്ന പരാതിയാണ് ഇത്. ഉയർന്ന് വരുന്ന ജീവിത ചെലവുകൾ കാരണം പലർക്കും ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കാൻ സാധിക്കാറില്ല. ( money saving tips )
അമതി ചെലവാണ് പലരുടേയും ജീവിതത്തിലെ വില്ലൻ. ആവശ്യത്തിനല്ലേ ചെലവാക്കുന്നത് എന്ന മറു ചോദ്യം ചോദിക്കാൻ വരട്ടെ. നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ ചെലവാക്കുന്നുണ്ടെങ്കിൽ നിങ്ങളുടേത് അമിത ചെലവാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ലഭിക്കുന്ന ശമ്പളം മുഴുവൻ ചെലവാക്കാതെ സേവ് ചെയ്ത് വച്ച് ജീവിത സുഖങ്ങളൊന്നും അനുഭവിക്കാതിരിക്കുകയും വേണ്ട. ഇതിന് രണ്ടിനുമിടയിലെ നേർത്ത അതിർ വരമ്പാണ് സേവിംഗ്‌സ്.
എങ്ങനെ സേവ് ചെയ്യാം ?
ശമ്പളത്തിന്റെ എത്ര മാത്രം നിക്ഷേപങ്ങൾക്കായി നീക്കി വയ്ക്കണമെന്ന ആശയക്കുഴപ്പം പലർക്കുമുണ്ട്. ഇതിന് കൃത്യമായ ഉത്തരവുമുണ്ട് സാമ്പത്തിക വിദഗ്ധരുടെ കൈയിൽ. അതാണ് 50-30-20 റൂൾ.
ഇത് പ്രകാരം നിങ്ങളുടെ വരുമാനത്തിന്റെ അൻപത് ശതമാനം നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ഉപയോഗിക്കാം. വായ്പ, വീട്ടു സാധനങ്ങൾ, വാടക, സ്‌കൂൾ ഫീസ് എന്നിവ ഇതിൽ ഉൾപ്പെടും.
Read Also: പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി
30 ശതമാനം അത്യാവശ്യമില്ലാത്തവയ്ക്കായി നീക്കി വയ്ക്കണം. സിനിമ, അത്യാവശ്യമല്ലാത്ത ഷോപ്പിംഗ്, ഒടിടി ബില്ലുകൾ, യാത്ര, ഹോട്ടൽ ഭക്ഷണം എന്നിവ സ്വയം നിയന്ത്രിച്ച് ഈ 30 ശതമാനം എന്ന ചട്ടക്കൂട്ടിലേക്ക് ചുരുക്കണം. ഇത്തരം ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കാത്തതാണ് നമ്മുടെ കുടുംബ ബജറ്റിന് താളം തെറ്റിക്കുന്നത്.
ബാക്കിയുള്ള 20 ശതമാനം രൂപ നിക്ഷേപിക്കണം. ഈ 20 ശതമാനം പലതിൽ നിക്ഷേപിക്കാം. പലിശ കൂടതലുള്ള മ്യൂച്വൽ ഫണ്ടുകൾ, റിക്കറിംഗ് ഡെപ്പോസിറ്റ്, എന്നിങ്ങനെ റിസ്‌ക് കുറഞ്ഞവ നോക്കി നിക്ഷേപം നടത്താം.
എത്ര സേവ് ചെയ്യണം ?
നിങ്ങളുടെ ശമ്പളം 50,000 രൂപയാണെന്ന് കരുതുക. 25,000 രൂപ വീട്ട് ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വയ്ക്കണം. 15,000 രൂപ പാർട്ട് ബിയിൽ വരുന്നതാണ്. സിനിമ, ഷോപ്പിംഗ് എന്നിങ്ങനെ വിനോദങ്ങൾക്കായി ഈ തുക മാറ്റി വയ്ക്കാം. ബാക്കി 10,000 രൂപയാണ് സേവ് ചെയ്യേണ്ടത്.
Story Highlights: money saving tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here