‘വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം’; സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ്

തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം. സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ് പറഞ്ഞു. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട് എന്നും ഉമ തോമസ് പറഞ്ഞു.(umathomas will sworn as mla today her response)
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
‘ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യമാണ്. ഞാനൊരു വലിയ ദൗത്യം ഏറ്റെടുക്കുകയാണ്. ആ കർത്തവ്യം വളരെ നന്നായിട്ട് നടപ്പാക്കണം. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം അറിയാം. പക്ഷെ ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇന്ന് എന്റെ ദൗത്യം സത്യപ്രതിജ്ഞയാണ്. പ്രിയപ്പെട്ട നേതാക്കളെ കാണണം പി ടി യുടെ നേതാക്കളെ കാണണം. വി എം സുധീരൻ, ഉമ്മൻ ചാണ്ടി, എ കെ ആന്റണി ഉൾെപ്പടെയുള്ള നേതാക്കളെ കാണണം. ആദ്യം സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം ബാക്കി പ്രതികരണം’- ഉമ തോമസ് പറഞ്ഞു.
രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിൻറെ ഓർമ്മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നതെന്നും വോട്ടർമാർക്ക് നൽകിയ ഉറപ്പുകൾ പൂർണ്ണമായി പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്.
2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വർഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
Story Highlights: umathomas will sworn as mla today her response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here