Advertisement

Agneepath project; അഗ്നിവീരന്മാർക്ക് സൈനിക പരിശീലനത്തിനൊപ്പം ബിരുദപഠനവും

June 16, 2022
Google News 3 minutes Read

അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നിയമിക്കപ്പെടുന്ന അഗ്നിവീരന്മാരുടെ ഭാവി ജോലിസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സൈനികേതര മേഖലയിലെ വിവിധ ജോലികൾക്കായി അവരെ സജ്ജരാക്കുന്നതിനും മൂന്ന് വർഷത്തെ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദതല പ്രോഗ്രാം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കും. പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് അവർക്ക് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തിയായിരിക്കും ബിരുദതല പ്രോഗ്രാം.

ഇഗ്നോ രൂപകല്പന ചെയ്ത് നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിന് കീഴിൽ, ബിരുദത്തിന് ആവശ്യമായ 50 % ക്രെഡിറ്റുകൾ അഗ്നിവീരന്മാർക്ക് ലഭിച്ച സാങ്കേതിക, സാങ്കേതികേതര നൈപുണ്യ പരിശീലനത്തിൽ നിന്നായിരിക്കും. ബാക്കി 50 % ഭാഷകൾ, സാമ്പത്തിക ശാസ്ത്രം, ഗണിതം, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പഠനങ്ങൾ, പരിസ്ഥിതി പഠനങ്ങൾ, ഇംഗ്ലീഷിലെ ആശയവിനിമയ വൈദഗ്ധ്യം എന്നീ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൂട്ടം കോഴ്‌സുകളിൽ നിന്ന് ലഭിക്കും.

ഈ പ്രോഗ്രാം യുജിസി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് / നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായും (NSQF) സമന്വയിപ്പിച്ചിരിക്കുന്നു. ഒന്നിലധികം എക്സിറ്റ് പോയിന്റുകൾക്കുള്ള വ്യവസ്ഥയും ഇതിലുണ്ട് – ഒന്നാം വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിപ്ലോമ മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കുമ്പോൾ ബിരുദം എന്നിങ്ങനെ ലഭിക്കും.

Read Also: Agneepath Protest: അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ ബിജെപി എംഎൽഎയ്ക്ക് നേരെ ആക്രമണം

പ്രോഗ്രാമിന്റെ ചട്ടക്കൂട് AICTE, NCVET, UGC എന്നിവ അംഗീകരിച്ചിട്ടുണ്ട്. യുജിസി നിർദ്ദേശിക്കും വിധമുള്ള BA, B. Com, BA (vocational); BA (Tourism Management) ബിരുദങ്ങൾ ഇഗ്നോ നൽകും. തൊഴിലിനും തുടർ വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലും വിദേശത്തും കോഴ്‌സുകൾക്ക് അംഗീകരം ഉണ്ടായിരിക്കും. കരസേനയും നാവികസേനയും വ്യോമസേനയും പദ്ധതി നടപ്പാക്കുന്നതിനായി ഇഗ്നോയുമായി ധാരണാപത്രം ഒപ്പിടും.

അതേസമയം, സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Story Highlights: Agneepath Project, graduate training with military training for firefighters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here