Advertisement

സംസ്ഥാനത്ത് 3162 പേർക്ക് കൂടി കൊവിഡ്; 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു

June 16, 2022
Google News 1 minute Read

സംസ്ഥാനത്ത് 3162 പേർക്ക് കൂടി കൊവിഡ്. 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 949 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തിൽ കൊവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ കൂടുതൽ ( covid update kerala ).

Read Also: പ്രധാനമന്ത്രി മുതലുള്ള വിവിഐപികളുടെ സുരക്ഷ ഈ കൈകളിൽ ഭദ്രം; ഇത് പത്താം ക്ലാസ് തോറ്റവന്റെ വിജയം

അതേസമയം, സംസ്ഥാനത്ത് കൊവിഡിൻറെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും അവർ വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Story Highlights: covid update kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here