മര്യാദ പഠിപ്പിക്കും, അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ട; സിഐയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

സിഐക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഐഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവ്. നെടുമങ്ങാട് സിഐ സന്തോഷ് കുമാറിനെതിരെയാണ് അഡ്വ.ആർ ജയദേവ് അധിക്ഷേപ പ്രസംഗം നടത്തിയത്. വ്യക്തിപരമായ അധിക്ഷേപമാണ് സിഐക്കെതിരെ നടത്തിയത്. മര്യാദ പഠിപ്പിക്കുമെന്നും അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ടന്നും നെടുമങ്ങാട് ഏരിയ സെക്രട്ടറി പ്രസംഗിച്ചു. സിഐ സന്തോഷ് കുമാർ ആറാട്ടുമുണ്ടനാണെന്നും പിതൃശൂന്യനാണെന്നും പറഞ്ഞ ഇയാൾ സിഐക്ക് പണികിട്ടുമെന്നും ഭീഷണിമുഴക്കി.
അതേസമയം സിഐക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധമുണ്ട്. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യം പരിശോധിക്കും.
നിലവിൽ ഇതുവരെ പാർട്ടിയിൽ നിന്ന് ഇക്കാര്യത്തിൽ വിശദീകരണം ലഭിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ രാഷ്ട്രീയ വിവാദമായ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അധിക്ഷേപ പരാമർശത്തിൽ പൊലീസ് കേസെടുക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
Story Highlights: CPI (M) leader insults CI Nedumangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here