Advertisement

നൂറാം പിറന്നാൾ ഈ മാസം; ഗുജറാത്തിൽ മോദിയുടെ അമ്മയുടെ പേരിൽ റോഡ്

June 16, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയുടെ പേരിൽ റോഡ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് റോഡിൻ്റെ പേരുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 18നാണ് ഹീരാബയുടെ 100ആം പിറന്നാൾ. ഇതിനോടനുബന്ധിച്ചാണ് പേരിടൽ ചടങ്ങ്. വിവരം ഗാന്ധിനഗർ മേയർ ഹിതേഷ് മക്‌വാന ഔദ്യോഗികമായി അറിയിച്ചു. (Road Named Modi Mother)

Read Also: ചോദിക്കുന്നതിന്റെ അഞ്ചിരട്ടി നൽകി എടിഎം; തിക്കിത്തിരക്കി ആളുകൾ

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബയ്ക്ക് 100 വയസ് തികയുകയാണ്. അതിനാൽ റായ്സെൻ പെട്രോൾ പമ്പ് മുതലുള്ള 80 മീറ്റർ റോഡിന് ‘പൂജ്യ ഹീരാബ മാർഗ്’ എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നു. ഹീരാബയുടെ നാമം കാലാകാലങ്ങളോളം ഓർത്തിരിക്കാനും ഭാവി തലമുറയ്ക്ക് ത്യാഗം, തപസ്സ്, സേവനം, മനസ്സാക്ഷി എന്നിവ പഠിക്കാനുമുള്ള അവസരമൊരുക്കാനുമാണിത്.

Story Highlights: Road Named Modi Mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here