സ്റ്റൈലായി സ്റ്റൈലിഷായി; സ്റ്റാർ മാജിക്കിന്റെ പുത്തൻതിളക്കവുമായി ‘സ്റ്റാർ കോമഡി മാജിക്’ നാളെ മുതൽ…

പുതിയ മാറ്റങ്ങളുമായി സ്റ്റാർ മാജിക്കിന്റെ മിന്നിത്തിളക്കവുമായി നാളെ മുതൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ സ്റ്റാർ കോമഡി മാജിക് എത്തുന്നു. കളിയും ചിരിയും തമാശകളുമായി കോമഡി തമ്പുരാക്കന്മാരും സിനിമ-സീരിയൽ താരങ്ങളും ഒന്നിക്കുന്ന സ്റ്റാർ കോമഡി മാജിക് വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ട് മണിക്കാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. അവതാരക ലക്ഷ്മി നക്ഷത്രയും കൂട്ടരും ഒന്നിക്കുന്ന സ്റ്റാർ കോമഡി മാജിക് പ്രേക്ഷകർക്കായി ഏറെ രസകാഴ്ചകളും സർപ്രൈസുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമൊക്കെയായി പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ് സ്റ്റാർ മാജിക്. ഇപ്പോഴിതാ പുത്തൻ മിനുക്ക് പണികളുമായി കൂടുതൽ രസകരമായി സ്റ്റാർ മാജിക് ടീം സ്റ്റാർ കോമഡി മാജിക്കുമായി പ്രേക്ഷകരിലേക്കെത്താനൊരുങ്ങുകയാണ്.
ചിരിയുടെ സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് കൂടുതൽ സന്തോഷവും ആവേശവും പകർന്നുകൊണ്ടാണ് സ്റ്റാർ കോമഡി മാജിക് ടീം വീണ്ടുമെത്തുന്നത്. ഈ വേദിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾക്കൊപ്പം പുതിയ കലാകാരന്മാരും ഇത്തവണ സ്റ്റാർ കോമഡി മാജിക്കിൽ ഉണ്ടാകും. അതേസമയം സ്റ്റാർ മാജിക്കിലെ പ്രിയ താരങ്ങളുടെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ടാണ് പുതിയ എപ്പിസോഡ് ഒരുക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒന്നുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമുമൊക്കെയായി ഓരോ തവണയും ഏറെ വ്യത്യസ്തതയും പുലർത്താറുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here