Advertisement

ഒന്നിൽ കൂടുതൽ പങ്കാളികൾ ഉള്ളവർ എന്ത് ചെയ്യും ? ഫേസ്ബുക്കിൽ പോളിയാമോറി വേണമെന്ന് ആവശ്യം

June 17, 2022
Google News 2 minutes Read
activist demand Facebook recognize polyamory

റിലേഷൻഷിപ്പ് സ്റ്റേറ്റസ് ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യക്തമാക്കാൻ പല ഓപ്ഷനുകളുണ്ട്. സിംഗിൾ, ഇൻ എ റിലേഷൻഷിപ്പ്, മാരീഡ്, ഇൻ ആൻ ഓപ്പൻ റിലേഷൻഷിപ്പ്, കോംപ്ലിക്കേറ്റഡ്….ഇങ്ങനെ നീളുന്നു. എന്നാൽ ഒന്നിൽ കൂടുതൽ പങ്കാളികൾ ഉള്ളവർക്ക് മേൽ പറഞ്ഞ ലേബലുകളൊന്നും ചേരില്ല. പോളിയാമോറി എന്ന വിഭാഗത്തിൽപ്പെടുന്ന ഇവരുടെ റിലേഷൻഷിപ്പ് സ്റ്റേറ്റസിനെ സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓർഗനൈസേഷൻ ഓഫ് പോളിയാമോറി ആന്റ് എത്തിക്കൽ നോൺ മോണോഗാമി (open ഓപ്പൺ) എന്ന സംഘടന. ( activist demand Facebook recognize polyamory )

പോളിയാമോറി അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന പതിനൊന്ന് പേര് ഒപ്പ് വച്ച തുറന്ന കത്ത് മെറ്റയ്ക്ക് (meta) അയച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ആളുകളെ റിലേഷൻഷിപ്പ് സ്റ്റേറ്റസിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറും ഫേസ്ബുക്ക് അവതരിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുനന്നു.

എന്താണ് പോളിയാമോറി ?

ഒന്നിൽ കൂടുതൽ പങ്കാളികൾ ഒരേ സമയം, പരസ്പര സമ്മതത്തോടെ ഉണ്ടാകുന്ന ബന്ധമാണ് പോളിയാമോറി. ഓപ്പൺ റിലേഷൻഷിപ്പിലാകട്ടെ ഒരു പങ്കാളഇ മാത്രമേ ഉണ്ടാകൂ, പക്ഷേ ഇവർക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പോളിഗാമിയെന്നാൽ ഒന്നിൽ കൂടുതൽ പങ്കാളികളുമായി വിവാഹം ബന്ധം ഉണ്ടാകുന്ന അവസ്ഥയാണ്.

Read Also: ഫേസ്ബുക്ക് ജന്മം കൊണ്ടത് ഇവിടെ; ഒടുവിൽ ആ വീട് വില്പനയ്ക്ക്…

അമേരിക്കയിൽ 4-5% മുതിർന്നവർ പോളിയാമോറി ബന്ധത്തിലാണ്. പലയിടങ്ങൡലും ഇത്തരം ബന്ധത്തിലുള്ളവരെ നിയമപരമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017 ൽ പോളിയാമോറി ബന്ധത്തിലുള്ള മൂന്ന് പുരുഷന്മാർക്ക് പേരന്റിംഗ് അവകാശങ്ങൾ അനുവദിച്ചുകൊണ്ട് കാലിഫോർണിയ കോടതി ഉത്തരവിറക്കിയിരുന്നു.

Story Highlights: activist demand Facebook recognize polyamory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here