Advertisement

51 വർഷങ്ങൾക്കു ശേഷം പുസ്തകം തിരികെ ലൈബ്രറിയിൽ; ഒപ്പം ‘അല്പം താമസിച്ചു’ എന്ന കുറിപ്പും

June 17, 2022
4 minutes Read
Library Book Years Note

51 വർഷങ്ങൾക്കു മുൻപ് എടുത്ത പുസ്തകം കഴിഞ്ഞ ആഴ്ച ലൈബ്രറിയിൽ തിരികെ ലഭിച്ചു. ‘അല്പം താമസിച്ചു’ എന്ന കുറിപ്പോടെയാണ് അര നൂറ്റാണ്ടിനു ശേഷം പുസ്തകം തിരികെ എത്തിയത്. കാനഡയിലെ വാൻകൂവർ പബ്ലിക് ലൈബ്രറിയ്ക്കാണ് 51 വർഷങ്ങൾക്കു ശേഷം ഹാരി എഡ്‌വാർഡ് നീൽ എഴുതിയ ‘ദി ടെലസ്കോപ്’ എന്ന പുസ്തകം തിരികെ ലഭിച്ചത്. (Library Book Years Note)

Read Also: നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

1971 ഏപ്രിൽ 20നാണ് പുസ്തകം ലൈബ്രറിയിൽ നിന്ന് എടുത്തത്. പിന്നീട് ഇത്രയും വർഷങ്ങളിലും അത് തിരികെ ലഭിച്ചില്ല. എന്നാൽ, ഈ മാസം ഏഴിന് പുസ്തകം തിരികെയെത്തി. ‘ക്ഷമിക്കണം, കുറച്ച് താമസിച്ചുപോയി. 51 വർഷങ്ങൾ. പക്ഷേ, ഇപ്പോഴും പുസ്തകം നല്ല നിലയിലാണ്.’ ഇങ്ങനെ ഒരു കുറിപ്പും പുസ്തകത്തിനത്ത് ഉണ്ടായിരുന്നു. തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ലൈബ്രറി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Story Highlights: Library Receives Book 51 Years Note

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top