സൗദിയില്‍ 945 പേര്‍ക്ക് കൂടി കൊവിഡ്; യുഎഇയില്‍ 1433 കേസുകള്‍

സൗദി അറേബ്യയില്‍ പുതുതായി 945 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. മൂന്ന് കൊവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 899 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നിട്ടുണ്ട്. 9,799 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.(saudi and uae covid cases)
സൗദിയില്‍ ഇതുവരെ 7,83,076 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ മൂന്ന് മരണങ്ങള്‍ക്കൊപ്പം ആകെ മരണസംഖ്യ 9,183 ആയി ഉയര്‍ന്നു.
യുഎഇയില്‍ 1433 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. 1486 പേര്‍ രോഗമുക്തരായി. പുതിയ മരണങ്ങള്‍ കൊവിഡ് മൂലം രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല.
Read Also: പ്രവാചകനെതിരായ പരാമര്‍ശം; സംയുക്ത പ്രസ്താവനയിറക്കി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍
അതേസമയം ഇന്ത്യയില്‍ 1797 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകളില്‍ രാജ്യത്ത് വലിയ വര്‍ധനവാണുള്ളത്. 8.18 ശതമാനമാണ് ടിപിആര്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 19,19,025 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ കേസുകളില്‍ 1323 എണ്ണം ഡല്‍ഹിയില്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 6.69 ആണ് തലസ്ഥാനത്തെ കൊവിഡ് കേസുകള്‍.
Story Highlights: saudi and uae covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here