ശ്വാസനാളത്തിൽ ഫംഗസ് ബാധ; സോണിയാ ഗാന്ധി നിരീക്ഷണത്തിൽ

കോൺഗ്രസ് അധ്യക്ഷയയുടെ ആരോഗ്യനില പുറത്തുവിട്ടത് കോൺഗ്രസ്. ജനറൽ സെക്രട്ടറി ജയറാം രമേശാണ് സോണിയാ ഗാന്ധിയുടെ ആരോഗ്യ വിവരം പുറത്തുവിട്ടത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി.
പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് അറിയിച്ചു. ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകൾ തുടരുകയാണെന്നും പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
Story Highlights: sonia gandhi undergoes medical procedure for respiratory infection Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here