അഗ്നിപഥ് കോർപ്പറേറ്റ് രീതി, പദ്ധതി പിൻവലിക്കണം; വിഡി സതീശൻ

അഗ്നിപഥ് സ്കീം പൂർണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയ തീരുമാനമാണിത്. ജോലിയിലെ സ്ഥിരതയില്ലായ്മ കോർപ്പറേറ്റ് രീതിയാണ്. ഇതേ ശൈലി ആർമിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇത് അപകടകരമാണെന്നും വിഡി സതീശൻ പറഞ്ഞു.
സൈന്യത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താം. പക്ഷേ ജോലി സ്ഥിരതയില്ലായ്മ നടപ്പിലാക്കാൻ കഴിയില്ല. പദ്ധതി യുവാക്കൾക്കിടയിൽ അനിശ്ചിതത്വവും നിരാശയും ഉണ്ടാക്കും. ഈ നിരാശയും ചെറുത്തുനിൽപ്പുമാണ് രാജ്യത്തുടനീളം കാണുന്ന പ്രതിഷേധം. സൈന്യം വലിയൊരു ഫോഴ്സാണ്, കേന്ദ്ര പദ്ധതി പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Story Highlights: Agneepath is corporate method VD Satheesan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here