അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉപമുഖ്യമന്ത്രിമാർക്കും എംഎൽഎമാർക്കും ഉൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്.(agnipath protests y category security)
പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.ബഗാഹയിലും മറ്റും പ്രതിഷേധക്കാർ ബിജെപി ഓഫീസുകൾ തകർത്തിരുന്നു.
അതേസമയം, അഗ്നിപഥ് പ്രതിഷേധത്തിൻറെ ഭാഗമായി രാജ്യത്താകെ ഇന്ന് റദ്ദാക്കിയത് 369 ട്രെയിനുകൾ. ബീഹാറിൽ മാത്രം ഇന്ന് 60 ട്രെയിനുകൾ റദ്ദാക്കി. മൂന്നു ദിവസത്തിനിടെ ബിഹാറിൽ അറസ്റ്റിലായത് 620 പേർ. ഇന്നു പിടിയിലായത് 140 പേര്. ആകെ 130 കേസുകൾ റജിസ്റ്റർ ചെയ്തു. അഗ്നിപഥ് പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അന്വേഷണം സൈനിക റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രങ്ങളിലേക്ക് നീങ്ങുന്നു. പട്നയിലെ അക്രമങ്ങൾക്ക് സംഘടിതസ്വഭാവമെന്ന് കേന്ദ്രസർക്കാരിൻറെ വിലയിരുത്തൽ. അറസ്റ്റിലായവരുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: agnipath protests y category security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here