“തന്നെ നിയമപരമായി ദത്തെടുക്കാമോ”; ഇത് ഹൃദയസ്പർശിയായ നിമിഷങ്ങൾ…

കുഞ്ഞുങ്ങളുടെ നിരവധി വീഡിയോ ദിവസവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ കണ്ണും മനസും നിറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. തന്നെ നിയമപരമായി ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ചോദിക്കുന്ന ഒരു ബാലന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബാലന്റെ അമ്മയായ എമ്മ മില്ലറാണ് ഈ ഈ നിമിഷങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. കുട്ടിയുടെ അമ്മ എമ്മ മില്ലർ തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോ സോഷ്യൽ ലോകവും ഏറ്റെടുത്തു. തന്നെ നിയമപരമായി ദത്തെടുക്കാൻ കുട്ടി തന്റെ രണ്ടാനച്ഛനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. അവന്റെ അമ്മയും രണ്ടാനച്ഛനും വിവാഹ വേഷത്തിൽ നിൽക്കുമ്പോൾ ഒരു കടലാസ് കഷണം കയ്യിൽ പിടിച്ച് കുട്ടി അവർക്കരികിലേക്ക് നടന്നടുക്കുകയാണ്. രണ്ടാനച്ഛനരികിലെത്തി അയാൾക്ക് അവൻ ആ പേപ്പർ കൈമാറുകയാണ്, അതു വായിച്ച് വികാരനിർഭരനായ അയാൾ അവനെ ചേർത്തുപിടിച്ച് പുണരുന്നതും വീഡിയോയിൽ കാണാം.
ഈ വിഡിയോ കണ്ട് കണ്ണുനീരടക്കാൻ കഴിയുന്നില്ലന്നും അമൂല്യമായ ബന്ധമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നിരവധി പേർ കുടുംബത്തിന് ആശംസകൾ അറിയിച്ചും രംഗത്തെത്തി. ഏറ്റവും നല്ല ദിവസത്തിൽ തന്നെയാണ് മകൻ ബ്രെയ്‌ലോൺ തന്നെ ദത്തെടുക്കാമോയെന്ന് ജമർ മില്ലറോട് ആവശ്യപ്പെട്ടത് എന്നാണ് എമ്മ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here