സിപിഐഎമ്മിലെ ഫണ്ട് തിരിമറി; എംഎൽഎയ്ക്കെതിരെ പരാതി നൽകിയ ഏരിയാ സെക്രട്ടറിക്കെതിരെയും നടപടി

പയ്യന്നൂർ സിപിഐഎമ്മിലെ ഫണ്ട് തിരിമറി വിവാദത്തിൽ പരാതിക്കാനെതിരെയും നടപടിയെടുത്തതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. വി കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് നീക്കിയതിനെതിരെയാണ് പ്രതിഷേധം. പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങി.
വിവിധ പാർട്ടി ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ടി ഐ മധുസൂദനൻ എം എൽ എ അടക്കമുള്ളവർക്കെതിരായ പരാതി. പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ആണ് ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടിക്ക് മുന്നിലെത്തിച്ചത്. പരാതിയിൽ ആദ്യ ഘട്ടത്തിൽ നടപടിക്ക് ജില്ലാനേതൃത്വം വഴങ്ങിയില്ല. പിന്നാലെ ക്രമക്കേടിൻ്റെ രേഖകൾ സഹിതം കുഞ്ഞികൃഷ്ണൻ സംസ്ഥാന നേതൃത്വത്തെയും സമീപിച്ചു.
Read Also: ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം; എതിർപ്പുമായി സിപിഐഎമ്മിന്റെ അഭിഭാഷക സംഘടന
ഒടുവിൽ പാർട്ടി അന്വേഷണത്തിനൊടുവിലാണ് നടപടിക്ക് ധാരണയായത്. എന്നാൽ ടി ഐ മധുസൂദനൻ എം എൽ എ അടക്കം ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ വിഭാഗീയതയുടെ പേര് പറഞ്ഞ് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് നീക്കി. ഇതോടെയാണ് പ്രാദേശിക ഘടകങ്ങളിൽ പ്രതിഷേധം രൂക്ഷമായത്. സമൂഹ മാധ്യമങ്ങളിലും എതിർപ്പ് ശക്തമാണ്. പൊതുപ്രവർത്തനം നിർത്തിയെന്ന വി കുഞ്ഞിക്കൃഷ്ണൻ്റെ പ്രഖ്യാപനം തിരിച്ചടിയായതോടെ നേതൃത്വം അനുനയ ശ്രമം സജീവമാക്കിയിട്ടുണ്ട്.
Story Highlights: Fund misappropriation in CPI (M); Action against the Area Secretary v kunjikrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here