Advertisement

ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

June 18, 2022
Google News 3 minutes Read
mohanlal as the hero in shibu baby john's film

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു.(mohanlal as the hero in shibu baby john’s film)

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’.

മോഹന്‍ലാലുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച ഷിബു ബേബി ജോണും, അദ്ദേഹവുമായുള്ള സൗഹൃദം പുതിയ സംരംഭത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബ് എന്നിവയോടൊപ്പം ചേര്‍ന്നാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മിക്കുന്നത്. വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്ന് മോഹന്‍ലാലും ഷിബു ബേബി ജോണും അറിയിച്ചു.

‘ഞാന്‍ മോഹന്‍ ലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ല്‍ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോന്‍. ഈ മൂന്നരപ്പതിറ്റാണ്ടിനിടയില്‍ വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങള്‍ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി.
ഇപ്പോള്‍ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു.
എന്റെ ചലച്ചിത്ര നിര്‍മാണക്കമ്പിനിയായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും മോഹന്‍ലാലിന്റെ ഒരു സിനിമ നിര്‍മിക്കുകയാണ്. സൗഹൃദത്തിന്റെ സ്‌നേഹനിറവില്‍ സംഭവിക്കുന്നത്.

Read Also: അനിയത്തിപ്രാവിന് വേണ്ടി തയാറാക്കിയ ആ ഗാനം മാത്രം പുറത്തിറങ്ങിയില്ല; എസ് രമേശൻ നായർ എന്ന സംഗീത പ്രതിഭ ഓർമയായിട്ട് ഒരു വർഷം


ചിത്രത്തിന്റെ സംവിധായകനായി വരുന്നത് എന്റെ സഹപാഠിയുടെ മകനായ വിവേകാ ണെന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങള്‍ ഉടന്‍.. ഞങ്ങള്‍ക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്റെ മകന്‍ ജേക്കബ്ബ്,സെഞ്ച്വറി കൊച്ചുമോന്‍, വിവേക്’. ഷിബു ബേബി ജോണ്‍ കുറിച്ചു. ഇന്നലെയാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റിവിന്റെ ലോഗോ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്.

Story Highlights: mohanlal as the hero in shibu baby john’s film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here